
പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ ശ്വസന സഹായത്തോടെയാണ് കഴിയുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. കഴിഞ്ഞ മാസം അഞ്ചിനാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ സ്ഥിതി വഷളായെന്നാണ് വിവരം.
