ആരോഗ്യനിലയില്‍ പുരോഗതി; ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ആരോഗ്യനിലയില്‍ പുരോഗതി; ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി

പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ എസ്. പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും ചരണ്‍ അറിയിച്ചു. വെന്റിലേറ്ററിലാണെങ്കിലും എസ്പി.ബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടെന്നും ചരണ്‍ പറഞ്ഞു.

0Shares