ആരും തെറ്റിദ്ധരിക്കരുത്, മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്രം അല്ല; നമ്മുടെ ഗായകൻ ജയചന്ദ്രൻ ആണ്

  • Post category:entertainment
  • Reading time:1 min read
You are currently viewing ആരും തെറ്റിദ്ധരിക്കരുത്, മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്രം അല്ല; നമ്മുടെ ഗായകൻ ജയചന്ദ്രൻ ആണ്

മലയാളത്തിന്‍റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍റെ മേക്കോവർ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒറ്റനോട്ടത്തിൽ കാണ്ടവർ അബു സലിം ആണോന്ന് വരേ ചോദിച്ചുപോകുന്ന കിടിലൻ ലുക്ക്. വസ്ത്രാരണത്തിലും സ്‌റ്റൈലിലും എന്നും തന്റേതായ രീതി പിന്തുടരുന്ന താരം വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിക്കാനും മിടുക്കനാണ്.
ആരാധകർക്കിടയിലും പുതിയ ലുക്കിന് വലിയ പ്രശംസകളാണ് ലഭിക്കുന്നത്.

ബോഡി ഫിറ്റ്‌നെസിന്‍റെ കാര്യത്തില്‍ പ്രായത്തിലൊന്നും വലിയ കാര്യമില്ല എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഭാവഗായകന്‍ തന്‍റെ പുത്തന്‍ മേക്ക്ഓവറിലൂടെ. ഈ പ്രായത്തിലും എന്നാ ഒരു ലുക്ക് ആണന്നെ എന്നാണ് കമന്റുകൾ. മസിലും പെരുപ്പിച്ച് ടി ഷർട്ടിൽ ഒരു ‘ഹോളിവുഡ്’ സ്റ്റൈൽ ലുക്കിലാണ് ജയചന്ദ്രനെ കാണാനാകുക. ആർക്കും അനുകരിക്കാൻ തോന്നുന്നതാണ് ജയചന്ദ്രന്‍റെ വസ്ത്രധാരണമെന്ന് ആളുകൾ കമന്റ് ചെയ്യുന്നു. താടിയാണ് പ്രധാന ആകർഷണമെന്ന് മറ്റുചിലർ. രസകരമായ കമന്റുകളോട് കൂടി ചിത്രം തരംഗമായി കഴിഞ്ഞു.

https://www.instagram.com/p/CAA1icxgN39/?utm_source=ig_embed
0Shares