ഗായിക ആര്യ ദയാല്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ പാടുന്നു; നിര്‍മ്മാണം സൂര്യയും ജ്യോതികയും

  • Post category:entertainment
  • Reading time:1 min read
You are currently viewing ഗായിക ആര്യ ദയാല്‍ ആദ്യമായി തമിഴ് ചിത്രത്തില്‍ പാടുന്നു; നിര്‍മ്മാണം സൂര്യയും ജ്യോതികയും

മലയാളിയായ ഗായിക ആര്യ ദയാല്‍ തമിഴ് ചിത്രത്തില്‍ പാടുന്നു. ഡി ഇമ്മന്‍ ഈണമൊരുക്കുന്ന ഗാനത്തിലൂടെയാണ് ആര്യയുടെ അരങ്ങേറ്റം. ആര്യ ദയാല്‍ ഗായികയാകുന്ന ആദ്യ സിനിമ കൂടിയാണ് ഉടന്‍ പിറപ്പേ. ജ്യോതികയും ശശികുമാറും കേന്ദ്രകഥാപാത്രമായ ഉടന്‍ പിറപ്പേ എന്ന സിനിമയിലാണ് ഗാനം. നടന്‍ സൂര്യയും ജ്യോതികയും ചേര്‍ന്ന് 2 ഡി എന്റര്‍ടെയിന്‍മെന്റിന്‍റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കും.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് റിലീസ്. ആര്യ ദയാലിന്‍റെ വാക്കുകള്‍

“എന്താണ് പറയേണ്ടത് എന്നറിയില്ല. അനുയോജ്യമായ ഗാനം വന്നാല്‍ വിളിക്കുമെന്ന് ഒരു വര്‍ഷം മുമ്പ് ഇമ്മന്‍ സര്‍ പറഞ്ഞിരുന്നു. അദ്ദേഹം ആ വാക്ക് പാലിച്ചു. ചെറിയൊരു പേടിയോടെ നിന്ന എനിക്ക് അദ്ദേഹം ആത്മവിശ്വാസവും പ്രചോദനവുമേകി.”

കൊവിഡ് കാലത്ത് തന്‍റെ ആശുപത്രി ജീവിതത്തെ പ്രകാശ പൂരിതമാക്കിയ സംഗീതമെന്നാണ് ആര്യദയാലിനെക്കുറിച്ച് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാബ് ബച്ചന്‍ പറഞ്ഞിരുന്നത്. കവര്‍ സോംഗുകള്‍ക്ക് പിന്നാല്‍ കിംഗ് ഓഫ് മൈ കൈന്‍ഡ് എന്ന സിംഗിളുമായി ആര്യ ദയാല്‍ എത്തിയിരുന്നു.

0Shares