
നെല്ലിക്കുന്ന്(കാസർഗോഡ്): പഴയ കാല വ്യാപാരിയും നെല്ലിക്കുന്നിൽ കുറെ വർഷം റേഷൻ കടയും നടത്തിയിരുന്ന മുസ്ലിം ലീഗിൻ്റെ സജീവ പ്രവർത്തകനുമായിരുന്ന ബങ്കരക്കുന്ന് സിംഗപ്പൂർ ഹൗസിലെ സിംഗപ്പൂർ മുഹമ്മദലി (70) അന്തരിച്ചു. നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റിയുടെ മുൻ ഭാരവാഹിയുമായിരുന്നു. പരേതരായ സിംഗപ്പൂർ അബ്ദുൽ ഖാദർ ഹാജിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ആമിന, മക്കൾ: സമീറ, സാജിദ, അബുബക്കർ സിദ്ധീഖ് (ഖത്തർ) നിയാസ് (ദുബൈ) മരുമക്കൾ: പരേതനായ ഹമീദ് എരുതുംകടവ്, ഹമീദ് പൈക്ക ( ദുബൈ) സദ് നാസ് ചുരി, തസ്മി കൊടിയമ്മ. സഹോദരങ്ങൾ: അസ്മ, ഫാത്തിമ, കുഞ്ഞിബി, ഖൈറുന്നിസ, മുംതാസ്, മിസ്രിയ. പരേതരായ മൈമുന, ജമീല, ഖദീജ എന്നിവർ. മൃതദേഹം നെല്ലിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ ഖബറടക്കി.
