സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ തള്ളി; വര്‍ഗീയ സമരം ഉണ്ടാക്കാന്‍ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കി, പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചു

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ തള്ളി; വര്‍ഗീയ സമരം ഉണ്ടാക്കാന്‍ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കി, പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചു

യു.എ.പി.എ കേസില്‍ മലയാളി മാധ്യമ.പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പൻ്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ 22 മാസമായി തടവിലാണ്. 2020 ഒക്ടോബര്‍ അഞ്ചിന് ഹത്രാസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിന് ഇടയിലായിരുന്നു അറസ്റ്റ്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ കലാപശ്രമം നടത്തി എന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ടിൻ്റെ ഭാഗമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. സി.എ.എ, എന്‍.ആര്‍.സി സമരം മറയാക്കി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സമരം ഉണ്ടാക്കാന്‍ കാപ്പനും സംഘവും പദ്ധതി തയ്യാറാക്കിയതായി യു.പി പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചു. നീക്കം പാരാജയപ്പെട്ടതോടെ ഹത്രാസ് വിഷയമാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

0Shares