
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് ശ്രേയസ് മോഹൻ താലിചാർത്തി. ഗുരുവായൂർ ക്ഷേത്രനടയിൽ ലളിതമായാണ് താലിചാർത്തൽ നടന്നത്. തൊട്ടടുത്ത ഗോകുലം സ്വകാര്യ കൺവെൻഷൻ സെൻ്റെറിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെ എത്തിച്ചേർന്നിരുന്നു.
വിശാലമായ വിവാഹവിരുന്നും സൽക്കാരവും. കഴിഞ്ഞ ദിവസം വൈകുന്നേരം നരേന്ദ്ര മോദി കേരളത്തിൽ എത്തിയിരുന്നു.

രാവിലെ എട്ടേമുക്കാലിനും ഒമ്പത് മണിക്കും ഇടയിലെ ശുഭ മുഹൂർത്തത്തിലായിരുന്നു വിവാഹം. നീണ്ട നേരത്തെ ക്ഷേത്ര ദർശനത്തിന് ശേഷമാണ് നരേന്ദ്ര മോദി താലികെട്ടൽ ചടങ്ങിൽ എത്തിച്ചേർന്നത്.
വിദേശ സർവകലാ ശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയവരാണ് ഭാഗ്യാ സുരേഷ് ഗോപിയും ശ്രേയസ് മോഹനും. ആർഭാടപൂർവമായ വിവാഹപൂർവ പരിപാടികൾ അരങ്ങേറിയിരുന്നു.
