
മംഗൽപാടി/ കാസർകോട് : മഞ്ചേശ്വരം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേളക്കിടെ ബേക്കൂർ ഗവ. സ്കൂളിൽ പന്തൽ തകർന്ന് വിദ്യാർഥികൾക്കും, അധ്യാപകർക്കും പരിക്ക് ഏൽക്കാൻ ഇടയായ സംഭവം വളരെ വേദനാജനകവും ആശങ്കഉണർത്തുന്നതും ആണെന്ന് മംഗൽപാടി ജനകീയ വേദി അഭിപ്രായപ്പെട്ടു
വലിയൊരു ദുരന്തത്തിൽ നിന്നും നാട് രക്ഷപ്പെടുകയായിരുന്നു. ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പരിക്ക് പറ്റിയ കുട്ടികൾക്കും അധ്യാപകർക്കും സർക്കാർ തലത്തിൽ നിന്ന് സമ്പൂർണ സൗജന്യ ചികിത്സയും നഷ്ടപരിഹാരവും നൽകണമെന്നും ജനകീയ വേദി ആവശ്യപ്പെട്ടു.

പരിക്ക് പറ്റിയവരെ ആദ്യം എത്തിച്ച മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകാൻ പോലും സംവിധാനമില്ലായിരുന്നു.
വർഷങ്ങളായി മംഗൽപാടി ജനകീയ വേദി പ്രവർത്തകർ ഈ ആശുപത്രിയുടെ വികസനത്തിന് വേണ്ടി നിരന്തരം ശബ്ധിക്കുകയുയും സമരങ്ങൾ വരെ നടത്തുകയും ചെയ്തിൻ്റെ ഫലമായി കഴിഞ്ഞ സർക്കാർ ഈ ആശുപത്രിയുടെ വികസനത്തിന് വേണ്ടി പ്രഖ്യാപിച്ച പതിനേഴു കോടി രൂപയുടെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഇത് വെറും കടലാസിൽ മാത്രം ഒതുങ്ങിയതായും ബന്ധപ്പെട്ട ജനപ്രതിനിധികൾ അത് യാഥാർഥ്യമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുക പോലും ചെയ്യുന്നില്ലെന്നും ജനകീയ വേദി സൂചിപ്പിച്ചു.
