
തളിപ്പറമ്പ (കണ്ണൂർ): ഉത്തരമലബാറിൽ ഷോപ്പിംഗ് വിസ്മയങ്ങൾ സമ്മാനിച്ച ഷോപ്പ്രിക്‌സിൻ്റെ മിഡ്നൈറ്റ് സെയിൽ ഉപഭോക്താക്കൾക്ക് ഉത്സവ പ്രതീതിയായി. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരം ഒരു മിഡ്നൈറ്റ് സെയിൽ നടക്കുന്നത്. തളിപ്പറമ്പ ഷോപ്പ്രിക്‌സ് സൂപ്പർ സെൻ്ററിലാണ് കഴിഞ്ഞ ദിവസം വൻ വിലക്കുറവിൽ രാത്രികാല കച്ചവടം നടന്നത്. ശനിയാഴ്ച്ച രാത്രി 9 മണിമുതൽ പുലർച്ച ഒരു മണിവരെയായിരുന്നു സെയിൽ.

ആയിരത്തിൽ അധികം ഉൽപന്നങ്ങൾക്ക് 85% വരെ ഡിസ്‌കൗണ്ടുകളാണ് പ്രഖ്യാപിച്ചിരുന്നത്. ഇതോടെ ഉപഭോക്താക്കളുടെ തിരക്ക് വർധിച്ചു. ഗ്രോസറി, ക്രോക്കറി, ഇലക്ട്രോണിക്‌സ്, ടെക്സ്റ്റൈൽസ്, ഫൂട്ട് വെയർ, പഴം പച്ചക്കറികൾ, മത്സ്യ മാംസങ്ങൾ തുടങ്ങി എല്ലാവിധ ഉൽപന്നങ്ങൾക്കും വലിയ വിലകുറവ് തന്നെ ഒരുക്കിയിരുന്നു.

ഉപഭോക്താക്കളുടെ അനിയന്ത്രിതമായ ഒഴുക്ക് കാരണം ഒരുപാട് പേർക്ക് സ്ഥാപനത്തിലേക്ക് കയറാനാകാതെ തിരിച്ചുപോകേണ്ടി വന്നു. ജനത്തിരക്ക് കാരണം റോഡിലെ തടസം ഒഴിവാക്കാൻ പോലീസിനും ഇടപെടേണ്ടിവന്നു.

