മുഖ്യന്‍റെ നാവും മനസുമായി നിന്ന ആളാണ് ശിവശങ്കര്‍; അറസ്റ്റോടെ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യന്‍റെ നാവും മനസുമായി നിന്ന ആളാണ് ശിവശങ്കര്‍; അറസ്റ്റോടെ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് രമേശ്‌ ചെന്നിത്തല

എം. ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യന്‍റെ നാവും മനസുമായി നിന്ന ആളാണ് ശിവശങ്കര്‍. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുപോലെ നാറിയ ഒരു ഭരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലര്‍ക്കും സ്വര്‍ണകടത്തുമായി ബന്ധമുണ്ട്. കേരളത്തിലുണ്ടായ എല്ലാ അഴിമതിക്ക് പിന്നിലും മുഖ്യന്‍റെ ഓഫീസിന് പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. കാനം പറഞ്ഞിട്ടും ശിവശങ്കരനെ മാറ്റാന്‍ മുഖ്യന്‍ തയാറായില്ല, പിണറായിയുമായി ആറ് തവണ ക്ലിഫ് ഹൗസില്‍ വച്ച് സ്വപ്ന കൂടിക്കാഴ്ച നടത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിവരം പുറത്തറിയാതിരിക്കാന്‍ സി.സി ടി.വി കത്തി പോയെന്ന് കളവുപറഞ്ഞു. പീലാതോസിനെ പോലെ കൈ കഴുകാന്‍ മുഖ്യനാവില്ലെന്നും മുഖ്യമന്ത്രി കളവു പറയുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി പിണറായി വിജയനായി മാറും. തുടക്കം മുതല്‍ ശിവശങ്കറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും ചെന്നിത്തല ആരോപിക്കുന്നു.

0Shares