
മുംബൈ: ഫേസ്ബുക്ക് ലൈവിനിടെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിനെ വെടിവച്ചു കൊന്നു. ശിവസേന നേതാവും മുൻ കൗണ്‍സിലറുമായി വിനോദ് ഗോസാല്‍ക്കറുടെ മകൻ അഭിഷക് ഗോസാല്‍ക്കർ ആണ് വെടിയേറ്റ് മരിച്ചത്.

അഭിഷേകിനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്‌തിരുന്ന മൗറിസ് ഭായിയാണ് വെടിവെച്ചത്. ഇയാള്‍ പിന്നീട് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മൗറിസ് ഭായുടെ ഓഫീസില്‍ വച്ചായിരുന്നു സംഭവം.
അഭിഷേകും ഇയാളും തമ്മിലുള്ള കലഹങ്ങള്‍ അടുത്തിടെ രമ്യതയിൽ ആക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം വെടി വെക്കുകയായിരുന്നു.
