മോശം പെരുമാറ്റത്തിന് കാരണം പറഞ്ഞു ഷൈന്‍ ടോം ചാക്കോ

  • Post category:entertainment
  • Reading time:1 min read
You are currently viewing മോശം പെരുമാറ്റത്തിന് കാരണം പറഞ്ഞു ഷൈന്‍ ടോം ചാക്കോ

‘ഭീഷ്മപർവ്വം’, ‘കുറുപ്പ്’ തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമുള്ള തന്‍റെ അഹങ്കാരമാണ് കഴിഞ്ഞ കുറച്ച് കാലമായുള്ള തന്‍റെ മോശം പെരുമാറ്റത്തിന് കാരണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. പ്രേക്ഷകർ സിനിമയെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന ഊർജ്ജമുണ്ട്. അതിൽ നിന്ന് ഉയർന്നുവന്ന അഹങ്കാരത്താൽ കാട്ടിക്കൂട്ടിയതാണ്. അതിന് തന്നോട് ക്ഷമിക്കണമെന്നും ഷൈൻ പറയുന്നു. ‘തല്ലുമാല’ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു പ്രതികരണം.

ഷൈൻ ടോം ചാക്കോ പറഞ്ഞു:

കുറച്ച് കാലമായി, വളരെ മോശം പെരുമാറ്റവും പ്രവൃത്തികളും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കാരണം കുറുപ്പും ഭീഷ്മപർവ്വവും പലരും കാണുകയും ആളുകൾക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തപ്പോൾ എന്‍റെ ഉള്ളിൽ ഒരു അഹങ്കാരം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ സംസാരിച്ചത്.

0Shares