
കാസർകോട്: ഓട്ടോറിക്ഷകൾ സർവ്വീസ് തുടങ്ങിയ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെയും റോട്ടറി ക്ലബ് കാസര്‍കോടിന്‍റെയും ആഭിമുഖ്യത്തിൽ കോവി ഡ് – 19 പ്രതിരോധം മുൻ നിർത്തി ബ്രേയ്ക്ക് ദ ചെയിൻ കാമ്പയിനിന്‍റെ ഭാഗമായി ഓട്ടോറിക്ഷകൾക്ക് , യാത്രികർക്കുള്ള ക്യാബിൻ വേർതിരിക്കുന്ന 100 ലധികം ട്രാൻസ്പാരന്റ് ഷീറ്റുകൾ വിതരണം ചെയ്തു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്, ബി.സി.റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ ഓട്ടോറിക്ഷകൾക്കാണ് ഇത് ലഭ്യമാക്കിയത്. സംസ്ഥാനത്താദ്യമായാണ് ഇത്തരമൊരു പ്രതിരോധം ജില്ലയില്‍ നടപ്പാക്കിയത്. കോവിഡ് രോഗവാഹകരായ ഡ്രൈവർമാരിൽ നിന്ന് യാത്രികരെയും യാത്രക്കാരിൽ നിന്ന് ഡ്രൈവർമാരെയും സംരക്ഷിക്കുന്നതിനാണിത്. ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ സ്വന്തം വാഹനങ്ങളിൽ ഇത് പിടിപ്പിച്ച് മാതൃകയായി സ്വയം സുരക്ഷിതരാകണമെന്ന് വിതരണോൽഘാടനം നിർവ്വഹിച്ച് ജില്ലാ എൻഫോർസ്മെന്റ് ആർ.ടി. ഒ ഇ. മോഹൻദാസ് അറിയിച്ചു.
റോട്ടറി ക്ലബ് കാസര്‍കോടിന്‍റെ സംഘാടകൻ എം.കെ രാധാകഷ്ണന്‍റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എൻഫോർ സ്മെന്റ് വിഭാഗം എം. വി. ഐമാരായ പി.വി.രതീഷ് . ടി. വൈകുണ്ഠൻ, കെ. ബിനീഷ് കുമാർ , എം.എം വി ഐ മാർ റോട്ടറി ക്ലബ് കാസര്‍കോട് ഭാരവാഹികളായ എം പി. ദിനേശ്, എൻ.എസ്. പിള്ള ,കെ വിനയ് ബസ് ഓണേർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഗിരീഷ് സന്ധ്യ എന്നിവർ പങ്കെടുത്തു.
