
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതക കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മ അറസ്‌റ്റിൽ. മജിസ്‌ട്രേറ്റിൻ്റെ സാന്നിധ്യത്തിൽ ആണ് അറസ്റ്റ്. ഗ്രീഷ്‌മയുടെ ബന്ധുക്കളെ ചോദ്യം ചെയ്‌തു. കേസിൽ കൂടുതൽ പേർ പ്രതികളായേക്കാം എന്നാണ് സൂചന. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് അണുനാശിനി കഴിച്ച് ആത്മത്യക്ക് ശ്രമിച്ചു.
ഗ്രീഷ്‌മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരം ആണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം കേസിൽ അന്വേഷണം ഗ്രീഷ്‌മയുടെ ബന്ധുക്കളിലേക്കും നീങ്ങുന്നതിനിടെ ആണ് ആത്മഹത്യാശ്രമം.

തിങ്കളാഴ്‌ച രാവിലെയാണ് ഗ്രീഷ്‌മയെ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് നെടുമങ്ങാട് സ്റ്റേഷനിൽ എത്തിച്ചത്. കൊലപാതകത്തിൽ കൂടുതൽ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
കൊല്ലപ്പെട്ട ഷാരോണിൻ്റെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഗ്രീഷ്‌മയുടെ വീടിനുനേരെ ഞായറാഴ്‌ച രാത്രി ആക്രമണമുണ്ടായി. വീടിൻ്റെ ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. രാമവർമ്മൻചിറയിലെ പൂംപള്ളികോണത്തെ ശ്രീനിലയം എന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
