
റിലയൻസ് ഇൻഡസ്ട്രീസിനും മുകേഷ് അംബാനിക്കും പിഴയിട്ട് സെബി. 2007 നവംബറിൽ റിലയൻസ് പെട്രോളിയം ലിമിറ്റഡിന്‍റെ ഓഹരികളിൽ കൃത്രിമം കാണിച്ചതിനാണ് പിഴ ശിക്ഷ. റിലയൻസ് ഇൻഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്ക് 15 കോടിയുമാണ് പിഴ ഇട്ടിട്ടുള്ളത്.

റിലയൻസ് പെട്രോളിയം ലിമിറ്റഡിന്‍റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് അംബാനിക്ക് പിഴശിക്ഷ ലഭിച്ചത്. 2007ലാണ് ഓഹരിയുടെ വിൽപന നടത്തിയത്. ഓഹരിയുടെ വിലയിൽ കൃത്രിമം നടത്തി അംബാനിയും റിലയൻസും അനധികൃത ലാഭമുണ്ടാക്കിയെന്നാണ് ആരോപണം.
സെബി ഓഫീസർ ബി.ജെ ദിലീപിന്‍റെ 95 പേജുള്ള ഉത്തരവിൽ ഓഹരി വിലയിൽ കുത്രിമം കാണിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തകർക്കുമെന്ന് പരാമർശിക്കുന്നുണ്ട്.
