മാലിക് ഉള്‍പ്പെടെ ഫഹദ് അഭിനയിച്ച സിനിമകള്‍ കണ്ടു; രാംചരണ്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിലേക്ക് ക്ഷണിച്ച് ശങ്കര്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing മാലിക് ഉള്‍പ്പെടെ ഫഹദ് അഭിനയിച്ച സിനിമകള്‍ കണ്ടു; രാംചരണ്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിലേക്ക് ക്ഷണിച്ച് ശങ്കര്‍

രാം ചരണിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന തെലുങ്ക് ചിത്രത്തിലേക്കാണ് ഫഹദിനെ പരിഗണിക്കുന്നു. മാലിക് ഉള്‍പ്പെടെ ഫഹദ് അഭിനയിച്ച പല ചിത്രങ്ങളും ശങ്കര്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ പ്രകടനം ഏറെ ഇഷ്ടപ്പെട്ട സംവിധായകന്‍ പുതിയ ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലേക്ക് ഫഹദിനെ ആലോചിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

‘പുഷ്പ’യിലേതുപോലെ പ്രതിനായക വേഷത്തിലേയ്ക്കാണ് ശങ്കര്‍ ഫഹദിനെ ആലോചിക്കുന്നത്. അതേസമയം ഫഹദ് അന്തിമ മറുപടി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്.

കിയാര അദ്വാനിയാണ് നായിക. ഹൈദരാബാദില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സെറ്റില്‍ ഈ മാസം എട്ടിന് ചിത്രീകരണം ആരംഭിക്കും. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും എത്തുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതി.

0Shares