വിലക്കിനും തര്‍ക്കങ്ങള്‍ക്കും വിട; ഷെയിനിന്‍റെ ‘വെയില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി

  • Post category:entertainment
  • Reading time:1 min read
You are currently viewing വിലക്കിനും തര്‍ക്കങ്ങള്‍ക്കും വിട; ഷെയിനിന്‍റെ ‘വെയില്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി

ഷെയ്ന്‍ നിഗത്തെ നായകനാക്കി ശരത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വെയില്‍’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ന്‍ നിഗത്തിന്‍റെ വിലക്കിലേക്കും എത്തിയ തര്‍ക്കങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ പരിഹരിക്കപ്പെട്ടത്.

https://www.facebook.com/goodwillentertainments/photos/a.246209292422095/1044121559297527/?type=3&theater

ഇതുപ്രകാരം ‘വെയിലി’ന്‍റെ പൂര്‍ത്തിയാക്കാനുള്ള രംഗങ്ങള്‍ക്കായി ഷെയ്ന്‍ ഒന്‍പതിന് ലൊക്കേഷനില്‍ എത്തണം. ഒരു ബുള്ളറ്റ് മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുന്ന ഷെയ്ന്‍ നിഗമാണ് പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം. പിന്‍സീറ്റില്‍ ഒരു സ്ത്രീയുമുണ്ട്.

0Shares