ഷംനാടും കെ.എസ്സും മുസ്‌ലിം ലീഗിന് ദിശാബോധം നൽകിയ നേതാക്കൾ: സി.ടി അഹമ്മദലി

  • Post category:local news
  • Reading time:1 min read
You are currently viewing ഷംനാടും  കെ.എസ്സും മുസ്‌ലിം ലീഗിന് ദിശാബോധം നൽകിയ നേതാക്കൾ: സി.ടി അഹമ്മദലി

കാസർകോട്: ഹമീദലി ഷംനാടും കെ.എസ് അബ്ദുല്ലയും മുസ്‌ലിം ലീഗിന് ദിശാബോധം നൽകിയ നേതാക്കളായിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി പറഞ്ഞു.
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹമീദലി ഷംനാട്, കെ.എസ് അബ്ദുല്ല അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം കോട്ടയായ നാദാപുരത്ത് നിന്ന് ജയിച്ച് എം.എ.ൽ.എയും പിന്നീട് രാജ്യസഭാംഗവും
പി.എസ്.സി മെമ്പറും നഗരസഭാ ചെയർമാനുമായിരുന്ന ഷംനാട് എല്ലാ മേഖലകളിലും സംശുദ്ധമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. വിദ്യാഭ്യാസ കാര്യത്തിൽ ഏറെ തൽപരനായിരുന്ന ഷംനാട് വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന സമുദായത്തെ ഉന്നത നിലയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി.

കെ.എസ്.അബ്ദുല്ല കാസർകോട്ടെ മതസൗഹാർദ്ദത്തിന്‍റെ അംബാസിഡറായിരുന്നു. കാസർകോട്ട് സംഘർഷവും സംഘട്ടനവുമൊക്കെ നടന്ന കാലങ്ങളിൽ മതസൗഹാർദ്ദം പുനസ്ഥാപിക്കാനും, കലാപങ്ങളും സംഘർഷങ്ങളും ഒഴിവാക്കാനുള്ള സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. വിദ്യാഭ്യാസ കാര്യത്തിൽ ഏറെ താൽപര്യം കാണിച്ച കെ.എസ്.അബ്ദുല്ല നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തി. ഈ രണ്ട് നേതാക്കളുടെയും കാൽപാടുകൾ പിന്തുടർന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പുതിയ തലമുറ മുന്നോട്ട് വരണമെന്നും സി.ടി പറഞ്ഞു.

ചടങ്ങില്‍ ജില്ലാ പ്രസിഡൻ്റ് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ സ്വാഗതം പറഞ്ഞു. അഡ്വ. ബി.എഫ് അബ്ദുൽ റഹിമാൻ ഹമീദലി ഷംനാട് അനുസ്മരണവും ബഷീർ വെള്ളിക്കോത്ത് കെ.എസ്. അബ്ദുല്ല അനുസ്മരണ പ്രഭാഷണവും നടത്തി.

മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി വൈസ്പ്രസിഡന്റ് എം.ബി യൂസുഫ് സെക്രട്ടറി പി.എം മുനീർ ഹാജി നിയോജക മണ്ഡലം പ്രസിഡന്റ് ജനറൽ സെക്രട്ടറിമാരായ എ. എം കടവത്ത് കെ.ഇ.എ ബക്കർ അബ്ദുല്ലക്കുഞ്ഞി ചെർക്കള എ.ബി ഷാഫി അഡ്വ.എം.ടി.പി കരീം ,എം.അബ്ബാസ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ കെ.എസ് അൻവർ സാദത്ത് കെ.പി മുഹമ്മദ് അഷ്റഫ് എ.അഹ്മദ് ഹാജി എ.പി ഉമ്മർ സി.എ അബ്ദുല്ലകുഞ്ഞി അൻവർ ചേരങ്കൈ ഷരീഫ് കൊടവഞ്ചി ഹസ്സൻ നെക്കര അബ്ദുൽ ഖാദർ കല്ലട്ര അഡ്വ.വി.എം മുനീർ ഖാദർ ബദ്രിയ തുടങ്ങിയവർ സംബന്ധിച്ചു.

0Shares