
ശബരിമല വിഷയത്തിലെ മലക്കം മറിച്ചില്‍ കൊണ്ട് സി.പി.എം. ചെയ്തത് വിശ്വാസികള്‍ മറക്കില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണെന്ന് ആരോപിച്ച് ഒ.രാജഗോപാല്‍ എം.എല്‍.എ. നടത്തുന്ന ഉപവാസം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.ബി രാജേഷ്, എ.എൻ ഷംസീർ, എം. സ്വരാജ്, എ.എ. റഹീം അടക്കമുള്ളവരുടെ നിഘണ്ടുവിൽ നാണം, ലജ്ജ എന്ന വാക്കുകളില്ല. നാണംകെട്ടും ഭാര്യമാർക്ക് ജോലി ഉണ്ടാക്കി കൊടുക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.തൊഴിലാളി വര്‍ഗത്തിന്‍റെ വക്താക്കള്‍, വിപ്ലവകാരികള്‍ എത്ര നാണം കെട്ടും ഭാര്യമാര്‍ക്ക് ജോലി വാങ്ങിക്കൊടുക്കുകയാണ്.
സ്വന്തം ഭാര്യയ്ക്ക് ജോലി കിട്ടാന്‍ എന്തും ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ് അവര്‍. സ്വന്തം ഭാര്യയ്ക്ക് ജോലി ലഭിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത നാണം കെട്ട നിങ്ങളാണോ കേരളത്തില്‍ നവോത്ഥാനം ഉണ്ടാക്കാന്‍ നടക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
