
മലയാളികളുടെ പ്രിയ താരം ശാലിനി വീണ്ടും അഭിനയത്തിലേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശാലിനി മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്‍വനില്‍’ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

20 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശാലിനി. തിരികെയെത്തുന്നു എന്ന വാര്‍ത്ത ആരാധകരും സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. ‘പിരിയാത വരം വേണ്ടും’ എന്ന ചിത്രത്തില്‍ ആയിരുന്നു ശാലിനി അവസാനം അഭിനയിച്ചത്.2000ല്‍ അജിത്തുമായുള്ള വിവാഹത്തിനു ശേഷം അഭിനയ രംഗത്തും നിന്നും ശാലിനി വിട്ടു നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ല താരം ഇപ്പോള്‍.
