
ഷാർജ: ശക്തി കാസറഗോഡ് ഇരുപതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. ഷാർജ എക്സ്ട്രാ സ്പോർട്സ് ബാഡ്മിന്റൺ അക്കാദമിയിൽ വെച്ച് നടന്ന മത്സരത്തിൽ അനീഷ് ഉദുമ, നിഖിൽ തൃക്കരിപ്പൂർ ടീം പുരുഷവിഭാഗത്തിൽ വിജയികളായി. വനിതാ വിഭാഗത്തിൽ സുനൈന പ്രകാശ്, അഞ്ജന രമണൻ വിജയികളായി. സുരേഷ് കാശി മോനിഷ് കാസറഗോഡ്, സിജി അനീഷ് അനുപമ രാജേഷ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് പ്ളേയർ ആയി പുരുഷ വിഭാഗത്തിൽ മോനിഷ് കാസറഗോഡിനെയും വനിത വിഭാഗത്തിൽ അഞ്ജന രമണൻ എന്നിവരെയും തിരഞ്ഞെടുത്തു.
ചടങ്ങിൽ ശക്തി പ്രസിഡന്റ് സുരേഷ് കാശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീശൻ കാസറഗോഡ് സ്വാഗതം പറഞ്ഞു. ഇരുപതാം വാർഷിക ജനറൽ കൺവീനർ ശ്രീ വിജയ്റാം പി.കെ, ടൂർണമെന്റ് കമ്മറ്റി കൺവീനർമാരായ സുനിഷ് ടി.വി, ഓം പ്രകാശ്, വനിത വിങ് സെക്രട്ടറി ശ്രീമതി ജി.ജി രാജേഷ് ട്രഷറർ ശ്രീമതി സി.ജി അനീഷ്, വനിത വിങ് മുൻ പ്രഡിഡന്റ് ശ്രീമതി സ്വപ്ന ശ്രീജിത്ത്, ശ്രീമതി ലിസി ദിലീപ്, എന്നിവർ സംസാരിച്ചു. ട്രഷറർ ശ്രീ കുഞ്ഞികൃഷ്ണൻ ചീമേനി നന്ദി പറഞ്ഞു.
