ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലിയോടൊപ്പം; നായികയായി ലേഡി സൂപ്പർസ്റ്റാർ നയൻ‌താര

  • Post category:entertainment
  • Reading time:1 min read
You are currently viewing ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലിയോടൊപ്പം; നായികയായി ലേഡി സൂപ്പർസ്റ്റാർ നയൻ‌താര

ബോളിവുഡ് കിംഗ്‌ ഖാന്‍ ഷാരൂഖ് ഖാന്‍റെ അടുത്ത ചിത്രം ദക്ഷിണേന്ത്യന്‍ ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലിയോടൊപ്പമായിരിക്കും എന്ന തരത്തിലുള്ള വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തമിഴകത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര ചിത്രത്തിൽ നായികയായി എത്തുന്നു എന്നാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. നയൻ‌താര ചിത്രത്തിൽ നായികയാകുമെന്നും സിനിമയുടെ ചിത്രീകരണം അടുത്ത വര്ഷം ആരംഭിക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്.

നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായിരിക്കും ഇത്. എന്നാൽ, സിനിമയുമായി ബന്ധപ്പെട്ട് ഓദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നേരത്തെ ആറ്റ്‌ലി ചിത്രത്തിൽ ഷാരൂഖ് ഖാൻ ഇരട്ട വേഷങ്ങളിൽ ഇറങ്ങുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വന്നിരുന്നു. ഒരു പ്രമുഖ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍റെയും അയാളുടെ കുറ്റവാളിയായ മകന്‍റെയും വേഷങ്ങളിലായിരിക്കും ഷാരൂഖ് ബിഗ് സ്‌ക്രീനിലെത്തുക.

തന്‍റെ കുറ്റവാളിയായ മകനെ പിടിക്കാന്‍ ശ്രമിക്കുന്ന പിതാവായി താരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ആ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലുകളവതരിപ്പിക്കുന്ന ഇമോഷണല്‍ ക്രൈം ത്രില്ലറായിരിക്കും സിനിമയെന്നാണ് സൂചന.

0Shares