
നീലേശ്വരം / കാസർകോട്: എളേരിത്തട്ട് ഇ.കെ നായനാര്‍ സ്‌മാരക ഗവ. കോളേജ് യൂണിയനില്‍ മുഴുവനും പെണ്‍കുട്ടികള്‍. എട്ട് ജനറല്‍ സീറ്റിലും 10ാം ക്ലാസ് പ്രതിനിധികളുമായി എസ്.എഫ്.ഐയുടെ 18 വനിതാ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.
സെപ്തംബര്‍ 29നാണ് തെരഞ്ഞെടുപ്പെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാലാണ്. കഴിഞ്ഞ വര്‍ഷം അഞ്ച് ജനറല്‍ സീറ്റുകളിലും പെണ്‍കുട്ടികളായിരുന്നു വിജയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യൂണിയന്‍ ചെയര്‍പേഴ്‌സണും പെണ്‍കുട്ടികളാണ്. പിന്നാലെ ഈ വര്‍ഷം മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിക്കാന്‍ എസ്.എഫ്.ഐ തീരുമാനിക്കുകയായിരുന്നു.

ശ്രേയ ജയന്‍ (ചെയർമാൻ), ആര്‍.അഞ്ജു (വൈസ്. ചെയർമാൻ), ആര്യ രാഘവന്‍ (ജന. സെക്രട്ടറി), നന്ദന മോഹന്‍ (ജോ. സെക്രട്ടറി), ടി.വി മേഘ (യു.യു.സി.), സാനിയ പ്രകാശ് (എഡിറ്റര്‍), അഞ്ജന വിശ്വനാഥ് (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി), സി.അരുണിമ (സ്പോര്‍ട്‌സ് ക്യാപ്റ്റന്‍).
അസോസിയേഷന്‍ സെക്രട്ടറിമാര്‍: ഷിയ സുരേഷ്, ടി.ശരണ്യ, പി.കെ ദിവ്യ, അക്ഷയ സന്തോഷ്, സി.അശ്വതി, പി.വി സനുഷ. ബാച്ച് പ്രതിനിധികള്‍: ലിമിയ തോമസ്, പി.വി നിയ, കെ.എം ആദിത്യ, എം.അനഘ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍.
