മട്ടന്നൂരിൽ ഗവർണർക്ക് എതിരെ എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം; വാഹനത്തിൽ നിന്നും ഇറങ്ങി വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മട്ടന്നൂരിൽ ഗവർണർക്ക് എതിരെ എസ്.എഫ്.ഐ കരിങ്കൊടി പ്രതിഷേധം; വാഹനത്തിൽ നിന്നും ഇറങ്ങി വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂർ: ഗവർണർക്കെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും വഴി മട്ടന്നൂരിൽ വച്ചാണ് ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടായത്. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ എസ്.എഫ്.ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. എസ്.എഫ്.ഐക്കാർ എവിടെ പ്രതിഷേധിച്ചാലും പുറത്തിറങ്ങുമെന്നും ആരിഫ് മുഹമ്മദ് ഖാൻ.

വയനാട് സന്ദർശനം പൂർത്തിയാക്കി ഗവർണർ റോഡ് മാർഗം മട്ടന്നൂർ വിമാന താവളത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെയായിരുന്നു എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം.

ഗവർണറുടെ വരവ് മുൻകൂട്ടി അറിയാമായിരുന്ന പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധക്കാർ ഗവർണറുടെ വാഹനത്തിന് മുന്നിൽ വരെ എത്തി. തുടർന്ന് ഗവർണറുടെ വാഹനവ്യൂഹം തടസ്സപ്പെട്ടു.

പിന്നാലെ ഗവർണർ തന്നെ വാഹനം നിർത്തിച്ച് കാറിൽ നിന്നും പുറത്തിറങ്ങി. നിങ്ങൾ എവിടെയെല്ലാം പ്രതിഷേധിച്ചാലും അവിടെയെല്ലാം താൻ പുറത്തിറങ്ങുമെന്ന് ഗവർണർ എസ്.എഫ്.ഐക്കാരോട് പറഞ്ഞു. സി.ആർ.പി.എഫും പൊലീസും ചേർന്ന് ഗവർണറെ വലയം ചെയ്‌ത്‌ വാഹനത്തിലേക്ക് തിരികെ കയറ്റി.

0Shares