ഓട്ടോറിക്ഷയിൽ വെച്ച് ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; കണ്ണൂരിൽ 56കാരൻ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing ഓട്ടോറിക്ഷയിൽ വെച്ച് ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; കണ്ണൂരിൽ  56കാരൻ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിലായി. കണ്ടംകുന്നിലെ കെ. വത്സനാണ് അറസ്റ്റിലായിരിക്കുന്നത്. കൂത്തുപറമ്പ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ വച്ചാണ് ഇയാൾ ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞ മാസം മാതാവിനൊപ്പം സാധനങ്ങൾ വാങ്ങാനായി വത്സന്‍റെ ഓട്ടോയിൽ പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ മാതാവ് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ സമയത്ത് പ്രതി പെൺകുട്ടിയെ വാഹനത്തിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ഇയാൾക്കെതിരെ പോക്‌സോ കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

0Shares