
കാസറഗോഡ്: 100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. യു.ഡി.എഫിന് അനുകൂലമായ തരംഗം സംസ്ഥാനത്താകെ അലയടിക്കുകയാണെന്നും എല്ലാ രംഗത്തും പരാജയപ്പെട്ട ഇടത് സർക്കാരിനെ ജനം താഴെ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസറഗോഡ് പ്രസ് ക്ലബ് സംഘടിപ്പിച്ച “വോട്ടും വാക്കും” എന്ന പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് തവണ വൈദ്യുതി നിരക്കും അഞ്ച് തവണ കെ.എസ്.ആർ.ടി.സി. ബസ് ചാർജ്ജും കോടതിച്ചെലവും ഭൂ നികുതി അടക്കം വർധിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ നിയമസഭാ തിരഞ്ഞെടുപ്പ്. കഴിഞ്ഞ പത്ത് വർഷം ഇടത് സർക്കാർ പരാജയമായിരുന്നു. കാസറഗോഡ് മെഡിക്കൽ കോളേജ് തന്നെ ഒരു ഉദാഹരമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
