അരയിലും കാലിലും കയ്യിലും ആഭരണങ്ങൾ, അര്‍ദ്ധ നഗ്നയായി അവൾ; ഭ്രമയുഗത്തിലെ സ്ത്രീ കഥാപാത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

You are currently viewing അരയിലും കാലിലും കയ്യിലും ആഭരണങ്ങൾ, അര്‍ദ്ധ നഗ്നയായി അവൾ; ഭ്രമയുഗത്തിലെ സ്ത്രീ കഥാപാത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ബ്ലാക്ക് ആൻഡ‍് വൈറ്റ് തീമിലാണ് ഹൊറര്‍ ത്രില്ലറായ ഭ്രമയുഗത്തിൻ്റെ ഓരോ പോസ്റ്ററും അണിയറ പ്രവര്‍ത്തര്‍ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. പുതുവത്സര ദിനത്തിലായിരുന്നു അത്യുഗ്രൻ ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചത്.

അര്‍ജുൻ അശോകൻ്റെയും സിദ്ധാര്‍ത്ഥ് ഭരതൻ്റെയും പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ ഒരു സ്ത്രീ കഥാപാത്രത്തിൻ്റെ ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.

നടിയും മോഡലുമായ അമാല്‍ഡ ലിസിനാണ് ചിത്രത്തിലുള്ളത്. അരയിലും കാലിലും കയ്യിലും നിരവധി ആഭരണങ്ങളുമായി അര്‍ദ്ധ നഗ്നയായിട്ടാണ് അമാല്‍ഡ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. പോസ്റ്റില്‍ താരത്തിൻ്റെ മുഖവും വ്യക്തമാകാത്ത രീതിയിലാണ്.

‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമാല്‍ഡ ലിസ്. ‘ട്രാന്‍സ്’, ‘സി യു സൂണ്‍’, ‘സുലൈഖ മന്‍സില്‍’ എന്നീ ചിത്രങ്ങളിലും അമാല്‍ഡ അഭിനയിച്ചിരുന്നു.

രാഹുല്‍ സദാശിവൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഈ വര്‍ഷം തീയേറ്ററുകളില്‍ എത്തും. ടി.ഡി രാമകൃഷ്ണൻ്റെതാണ് സംഭാഷണങ്ങള്‍. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവൻ ഒരുക്കുന്ന ചിത്രമാണ് ഭ്രമയുഗം.

0Shares