
കാസർകോട്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന വിലയിരുത്തി. സ്വാതന്ത്ര്യദിന പരേഡ് നടക്കുന്ന നടക്കുന്ന കാസര്‍കോട് നഗരസഭ സ്‌റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങളെക്കുറിച്ചും, ഡ്യൂട്ടി വിവരങ്ങളെക്കുറിച്ചും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ജില്ലയിലെ മുഴുവന്‍ പോലിസ് ഓഫീസര്‍മാരും പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തില്‍ സ്‌റ്റേഡിയവും പരിസരവും, ജില്ലയാകെയും പൂര്‍ണ്ണമായും പോലിസ് നിയന്ത്രണത്തിലായിരിക്കും. സ്‌റ്റേഡിയവും പരിസരവും പൂര്‍ണ്ണമായും വീഡിയോഗ്രാഫിയും, സി.സി.ടി.വി നിരീക്ഷണത്തിലും ആയിരിക്കും. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം.
