
കാസർകോട്: 2021 – 22 വര്‍ഷക പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പട്ടികജാതി വികസന ഫണ്ടും പട്ടിക വര്‍ഗ്ഗ വികസന ഫണ്ടും നൂറ് ശതമാനം ചെലവഴിച്ച പഞ്ചായത്തുകളെ തദ്ദേശ സ്വയം ഭരണ വകുപ്പ് അനുമോദിച്ചു. തൃശ്ശൂര്‍ കേരള ബാങ്കില്‍ വെച്ച് നടന്ന ചടങ്ങ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രിയും പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍, സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജു പി. അലക്‌സ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്തിന് വേണ്ടി വൈസ് പ്രസിഡന്റ് കെ. സബീഷും അസിസ്റ്റന്റ് സെക്രട്ടറി പി. എസ് ബിജുലാലും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.
പട്ടിക ജാതി വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം, വിവാഹ ധനസഹായം, വയോജനങ്ങള്‍ക്ക് കട്ടില്‍, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് , ലൈഫ് ഭവന പദ്ധതി എസ്. സി, ഭവന പുനരുദ്ധാരണം എസ്. സി എന്നീ പദ്ധതികളാണ് നടപ്പാക്കിയത്. സര്‍ക്കാര്‍ അനുവദിച്ച 20,81,999 രൂപ പൂര്‍ണ്ണമായും ചെലവഴിക്കുകയും കൂടുതലായി 2,12,887 രൂപ ആവശ്യപ്പെടുകയും ചെയ്തു.

പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയുടെ ( ടി. എസ്. പി ) ഭാഗമായി വയോജനങ്ങള്‍ക്ക് കട്ടില്‍, വിവാഹ ധനസഹായം, എസ്. ടി കമ്മ്യൂണിറ്റി ഹാളുകള്‍ക്ക് സ്മാര്‍ട്ട് ടി. വി, എസ്. ടി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം, ലൈഫ് ഭവന പദ്ധതി (എസ്. ടി ), ഭവന പുനരുദ്ധാരണം (എസ്. ടി ) എന്നീ പദ്ധതികളാണ് നടപ്പിലാക്കിയത്.
ഈ ഇനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച 7,60,000 രൂപ പൂര്‍ണമായും ചെലവഴിക്കുകയും 58,167 രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. പദ്ധതി നിര്‍വഹണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ വകുപ്പ് അഭിനന്ദിച്ചു.
