ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാര്‍ഡ് അവതരിപ്പിച്ച്‌ എസ്.ബി.ഐ, ഇതൊരു റുപ്പേ നാഷണൽ കോമണ്‍ മൊബിളിറ്റി പ്രീ പെയ്‌ഡ്‌ കാര്‍ഡാണ്

You are currently viewing ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാര്‍ഡ് അവതരിപ്പിച്ച്‌ എസ്.ബി.ഐ, ഇതൊരു റുപ്പേ നാഷണൽ കോമണ്‍ മൊബിളിറ്റി പ്രീ പെയ്‌ഡ്‌ കാര്‍ഡാണ്

‘വണ്‍ നേഷൻ വണ്‍ കാര്‍ഡ്’ എന്ന ദേശീയ വീക്ഷണത്തിൻ്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാര്‍ഡ് അവതരിപ്പിച്ച്‌ എസ്. ബി.ഐ. 2023 ഫിൻടെക്ക് ഫെസ്റ്റിലാണ് എസ്.ബി.ഐ കാര്‍ഡ് അവതരിപ്പിച്ചത്. പണമിടപാടുകളും, ദൈനംദിന ജീവിതവും എളുപ്പത്തിലാക്കാൻ അഹോരാത്രം പ്രവര്‍ത്തിക്കുകയെന്നതാണ് എസ്.ബി.ഐയുടെ ലക്ഷ്യം.

ഉപഭോക്താക്കളുടെ യാത്രകള്‍ മാറ്റിമറിക്കുന്ന വിപ്ലവകരമായ മാറ്റമാണ് എസ്.ബി.ഐ ട്രാൻസിറ്റ് കാര്‍ഡുകള്‍ കൊണ്ടുവരുന്നത്, തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം മാത്രമല്ല, രാജ്യത്തിൻ്റെ പുരോഗതിക്കും ഇത് വഴിവയ്ക്കുമെന്ന് എസ്.ബി.ഐ ചെയര്‍മാൻ അറിയിച്ചു.

രാജ്യത്തെ വിവിധ എസ്.ബി.ഐ ബ്രാഞ്ച് വഴി ട്രാൻസിറ്റ് കാര്‍ഡ് സ്വന്തമാക്കാം. റുപ്പേ നാഷണൽ കോമണ്‍ മൊബിളിറ്റി പ്രീ പെയ്‌ഡ്‌ കാര്‍ഡാണ് ഇത്. ഈ ട്രാൻസിറ്റ് കാര്‍ഡ് കൈയിലുള്ളവര്‍ക്ക് രാജ്യത്തെവിടേയും മെട്രോ, ബസ്, ജലഗതാഗതം, പാര്‍ക്കിംഗ് എന്നിവയ്ക്കായി ടിക്കറ്റ് എടുക്കാൻ ക്യു നില്‍ക്കണ്ട.

സ്‌കാനറിലൂടെ ടിക്കറ്റിന് പകരം സ്‌കാൻ ചെയ്‌ത്‌ ഉപയോഗിക്കാം. ചില ഓണ്‍ലൈൻ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും എസ്.ബി.ഐയുടെ ട്രാൻസിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഇടപാട് നടത്താൻ കഴിയും.

0Shares