അരങ്ങത്ത് ആത്മഹത്യ ചെയ്‌ത കർഷകൻ; കവിതാ ആലാപനത്തിൽ ദേവിക ഒന്നാമത്; മാപ്പിള പാട്ടിൽ സയന മീത്തൽ

You are currently viewing അരങ്ങത്ത് ആത്മഹത്യ ചെയ്‌ത കർഷകൻ; കവിതാ ആലാപനത്തിൽ ദേവിക ഒന്നാമത്; മാപ്പിള പാട്ടിൽ സയന മീത്തൽ

“വെള്ളം സ്വർഗ്ഗത്തിലെ മഞ്ഞായിരുന്നു…
കാരണവൻമാരുടെ പ്രാർത്ഥനയിലലിഞ്ഞ്
അത് ഉറവകളുടെ സൂര്യകാന്തിയായി
ഭൂമിയിൽ വിരിഞ്ഞിറങ്ങി…”

ആത്മഹത്യ ചെയ്‌ത കർഷകൻ വെള്ളത്തെ കുറിച്ച് സംസാരിക്കുന്നു… എന്ന സച്ചിദാന്ദൻ്റെ കവിത ആലപിച്ച്, ബോവിക്കാനം ബി.എ.ആർ.എച്ച്.എസ് സ്‌കൂളിലെ ദേവിക വി.എസ് എ- ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.

ദേവിക വി.എസ്, സയന മീത്തൽ

ഹയർസെക്കണ്ടറി വിഭാഗം കവിതാ ആലാപനത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവിക ഇരിയണ്ണി, ബേപ്പ് സ്വദേശിനിയും സാമൂഹ്യ പ്രവർത്തകൻ വിനയകുമാർ- ശ്രീജ.ഇ ദമ്പതികളുടെ മകളുമാണ്.

മാപ്പിള പാട്ടിൽ സയന മീത്തൽ

“മദിനേശം തിരുദാത്തിൽ അകം പൊരുളറിവിച്ചെ…” എന്ന വരികൾ പാടി ഹൈസ്ക്കൂൾ വിഭാഗം മാപ്പിള പാട്ട് മത്സരത്തിൽ സയന മീത്തൽ എ- ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ് സ്‌കൂൾ ബല്ല ഈസ്റ്റ് എട്ടാംതരം വിദ്യാർത്ഥിനിയാണ്.

ബദ്റുദീൻ പറന്നൂർ എഴുതിയ ‘മദിനേശം തിരുദാത്തിൽ അകം പൊരുളറിവിച്ചെ..’ എന്ന പ്രശസ്‌ത മാപ്പിളപ്പാട്ട് പാടിയാണ് സയന ഒന്നാമത് എത്തിയത്. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സ്വദേശിനിയും മഹേന്ദ്രൻ മീത്തൽ- ഷൈജ ഗോവിന്ദൻ ദമ്പതികളുടെ മകളുമാണ്. Report: Peethambaran Kuttikol

0Shares