സർക്കാരിന് മുന്നറിയിപ്പുമായി സവാക് കാസര്‍കോട് ഏരിയാ സമ്മേളനം: 2021- 23 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • Post category:local news
  • Reading time:1 min read
You are currently viewing സർക്കാരിന് മുന്നറിയിപ്പുമായി സവാക് കാസര്‍കോട് ഏരിയാ സമ്മേളനം: 2021- 23 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാസര്‍കോട്: സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) കാസര്‍കോട് ഏരിയാ സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സവാക് സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശന്‍ വര്‍ണ ഉദ്ഘാടനം ചെയ്തു. കോവിഡിനെ തുടര്‍ന്ന് സ്റ്റേജ് കലാകാരന്‍മാര്‍ ദുരിതത്തിലാണെന്നും, ഇവര്‍ക്ക് കലാ ജീവിതം നയിക്കുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും സുദര്‍ശന്‍ വര്‍ണ ആവശ്യപ്പെട്ടു.

വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനുവരി മാസത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുദര്‍ശന്‍ വര്‍ണ മുന്നറിയിപ്പ് നല്‍കി. സവാക് കാസര്‍കോട് ഏരിയ പ്രസിഡണ്ട് ദയ പുലിക്കുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഉമേഷ് സാലിയാന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സണ്ണി അഗസ്റ്റിന്‍, ജില്ലാ ട്രഷറര്‍ ചന്ദ്രഹാസ കയ്യാര്‍, ഏരിയ ജോയിന്റ് സെക്രട്ടറി ഹരികാന്ത് കാസര്‍കോട്, ഭാരതി ബാബു, ദിവാകര്‍ അശോക് നഗര്‍, വാസു ബായാര്‍, വോണുഗോപാല കാസര്‍കോട്, രവീന്ദ്രന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു.

കലാകാരനായ മാധവ കാസര്‍കോട് ആലപിച്ച മാനോഹര ഗാനം സദസ്സിന് സംഗീത നിറവ് പകര്‍ന്നു. നരസിംഹ ബള്ളാല്‍ സ്വാഗതവും, മുകുന്ദ രാജ് നന്ദിയും പറഞ്ഞു. 60 വയസ്സിന് മുകളിലുള്ള സ്റ്റേജ് കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡിന് തുടര്‍ന്ന് പ്രതിസന്ധിയിലായ സ്റ്റേജ് മേഖലയെ സജീവമാക്കുന്നതിനായി സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ 2021-2022-2023 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍: പ്രസിഡന്റ്: ദയ പ്രസാദ് പുലിക്കുന്ന്, സെക്രട്ടറി: സുചിത്ര ഭാരതി, ട്രഷറര്‍: മുകുന്ദരാജ് മല്ലം.

0Shares