നെടുമ്പാശ്ശേരിയില്‍ നിന്നും സൗദിയിലേക്ക് പോയ വിമാനം ബഹ്‌റൈനില്‍ ഇറക്കി; മലയാളികള്‍ വിമാന താവളത്തില്‍ കുടുങ്ങി കിടക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing നെടുമ്പാശ്ശേരിയില്‍ നിന്നും സൗദിയിലേക്ക് പോയ വിമാനം ബഹ്‌റൈനില്‍ ഇറക്കി; മലയാളികള്‍ വിമാന താവളത്തില്‍ കുടുങ്ങി കിടക്കുന്നു

നെടുമ്പാശ്ശേരിയില്‍ നിന്നും സൗദി അറേബ്യയിലേക്ക് പോയ വിമാനം കൊറോണ ഭീതിയില്‍ ബഹ്‌റൈനില്‍ ഇറക്കി. ഇപ്പോള്‍ നിരവധി മലയാളികള്‍ ബഹ്റൈന്‍ വിമാന താവളത്തില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഇരുന്നൂറോളം മലയാളികള്‍ അടങ്ങിയ വിമാനം ബഹ്റൈനില്‍ ഇറക്കിയത്. ഇവരെ മറ്റൊരു വിമാനത്തില്‍ രാത്രി കേരളത്തിലേക്ക് തന്നെ മടക്കി അയക്കുമെന്നാണ് വിവരം.

0Shares