
കൊറോണ(കോവിഡ്-19) വൈറസ് വ്യാപനത്തിന്‍റെ ഈ കാലഘട്ടത്തില്‍ ദൈവങ്ങള്‍ക്കും വിശ്രമമാണ്. രോഗം പടര്‍ന്ന ഏതാണ്ടെല്ലാ രാജ്യങ്ങളിലും ആരാധനകള്‍ക്ക് ഉള്‍പ്പെയാണ് വിലക്ക് വന്നിരിക്കുന്നത്. അക്കൂട്ടത്തില്‍ ഇതാ, പൊതുനന്മയുടെ ഭാഗമായി ആവശ്യമെങ്കില്‍ രാജ്യത്തെ എല്ലാ പള്ളികളും താത്കാലികമായി അടച്ചിടുമെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആല്‍ ശൈഖ് വ്യക്തമാക്കുന്നു.

പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ പള്ളികളിലേക്ക് നിസ്കാരങ്ങള്‍ക്ക് പോകരുതെന്നാണ് ഇസ്‌ലാമിക പണ്ഡിതന്മാരുടെ നിലപാട്. രോഗം പടരുമോ എന്ന ഭയമുള്ളവരും പള്ളികളിലേക്ക് പോവേണ്ടതില്ലെന്നും അത്തരക്കാര്‍ക്ക് വീടുകളില്‍വെച്ച് നിസ്കരിക്കാവുന്നതാണെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മതകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കാത്ത ഇമാമുമാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഡോ. അബ്ദുല്ലത്തീഫ് ആല്‍ ശൈഖ് മുന്നറിയിപ്പ് നല്‍കി.
