
കാസർകോട്: കാറഡുക്ക ബ്ലോക്കിലെ കളക്ഷന്‍ സെന്ററായ ബോവിക്കാനം ജി. എച്ച്. എസ്. എസില്‍ ഭക്ഷണമൊരുക്കി സൗഭാഗ്യ കുടുംബശ്രീ അംഗങ്ങള്‍. മുളിയാര്‍ പഞ്ചായത്തിലെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തകരായ ഒന്‍പതു പേരാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മറ്റും അന്നമൂട്ടുന്നത്.

രണ്ട് ദിവസമായി സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിച്ചു വരുന്ന ഇവര്‍ക്ക് ഞായറാഴ്ച മാത്രം 35,250 രൂപയുടെ കച്ചവടം ലഭിച്ചു. രാവിലെ ചായ, പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് ഊണ്, വൈകുന്നേരം ചായയും പലഹാരങ്ങളുമാണ് വിതരണം ചെയ്യുന്നത്. ടോക്കണ്‍ നല്‍കിയ 200 പേര്‍ക്കുള്ള ഭക്ഷണം സ്‌കൂളില്‍ തന്നെ എത്തിച്ചു നല്‍കുന്നുണ്ട്. സ്‌കൂളിന് മുകളിലെ കുന്നിന്‍ ചെരിവിലൂടെയാണ് ഇവര്‍ ഭക്ഷണം എത്തിക്കുന്നത്. രാത്രി വരെ നീണ്ടേക്കാവുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ട് രാത്രി ഭക്ഷണം കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ അംഗങ്ങള്‍.
ആവശ്യക്കാര്‍ക്കെല്ലാം ഉച്ചയൂണ് നല്‍കിയിട്ട് വേണം ഞങ്ങള്‍ക്ക് വോട്ട് ചെയ്യാനെന്ന് സൗഭാഗ്യ കുടുംബശ്രീ അംഗം ഇരിയണ്ണി ബേപ്പിലെ എം.എ ലത പറഞ്ഞു. വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ജ്യൂസ്, ചായ, ലഘു പലഹാരങ്ങള്‍ തുടങ്ങിയവ നല്‍കാനും കുടുംബശ്രീ ആലോചിക്കുന്നുണ്ട്.
