പദവി നൽകി ഒതുക്കാൻ കോൺഗ്രസ് നേതൃത്വം; ശശിതരൂർ പാർലമെന്ററി സമിതിയുടെ അധ്യക്ഷനാകും

  • Post category:national / news
  • Reading time:1 min read
You are currently viewing പദവി നൽകി ഒതുക്കാൻ കോൺഗ്രസ് നേതൃത്വം; ശശിതരൂർ  പാർലമെന്ററി സമിതിയുടെ അധ്യക്ഷനാകും

ശശി തരൂരിനെ പാ‍ർലമെന്ററി അധ്യക്ഷനാക്കാൻ ശുപാ‍‍ർശ ചെയ്ത് കോൺ​ഗ്രസ്. പാർലമെന്ററി ശാസ്ത്ര സാങ്കേതിക സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിൻ്റെ പേര് പാ‍‍ർട്ടി നി‍‍ർദേശിച്ചു. കോൺ​ഗ്രസിന് അദ്ധ്യക്ഷ സ്ഥാനം ലഭിച്ച ഏക സമിതിയാണ് ശാസ്ത്ര സാങ്കേതിക സമിതി.

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഈ വരുന്ന 17ന് നടക്കാനിരിക്കെയാണ് എ.ഐ.സി.സിയുടെ തീരുമാനം. നേരത്തെ ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നിന്നും ശശി തരൂരിനെ മാറ്റിയിരുന്നു.അതേസമയം, തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കുകയാണ് ശശി തരൂരും മല്ലികാർജുൻ ഖാർ​ഗെയും.

ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഖാർഗെ പ്രചാരണം നടത്തും. ഉത്തർപ്രദേശിൽ തന്നെയാണ് തരൂരിൻ്റെയും പ്രചാരണ പരിപാടികൾ നടക്കുന്നത്. ശശി തരൂരിന് മുതിർന്ന നേതാക്കളുടെ പിന്തുണ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പിന്തുണ വർധിക്കുകയാണെന്നാണ് റിപ്പോർട്ട്.

0Shares