തൊഴിൽ തട്ടിപ്പിൽ പങ്കില്ല, പരാതിക്കാരൻ കോൺഗ്രസുകാരന്‍; പ്രചരിക്കുന്ന ശബ്ദം തന്റേതല്ലെന്ന് സരിതാ നായര്‍

  • Post category:news
  • Reading time:1 min read
You are currently viewing തൊഴിൽ തട്ടിപ്പിൽ പങ്കില്ല, പരാതിക്കാരൻ കോൺഗ്രസുകാരന്‍; പ്രചരിക്കുന്ന ശബ്ദം തന്റേതല്ലെന്ന് സരിതാ നായര്‍

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ആരോപണങ്ങൾ നിഷേധിച്ച് സരിത നായർ രം​ഗത്ത്. കേരളത്തില്‍ ഇപ്പോള്‍ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ശബ്ദ രേഖ തന്റേതല്ലെന്നും സരിത പറഞ്ഞു.

തൊഴിൽ തട്ടിപ്പിൽ പങ്കില്ല, പരാതിക്കാരൻ കോൺഗ്രസുകാരനാണ്. കെ.സിവേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ പങ്ക് സംശയിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്നും സരിത പറഞ്ഞു. സോളാർ കേസിൽ സി.ബി.ഐ അന്വേഷണം വന്നതു മുതലുള്ള ഗൂഢാലോചനയാണിതെന്നും സരിത ആരോപിച്ചു. കേസിൽ നിന്ന് പിൻമാറണം എന്ന് പറഞ്ഞ് ഫോൺകോളുകൾ വരുന്നുണ്ടെന്നും സരിത പറയുന്നു.

0Shares