സാറാ അബൂബക്കർ മുസ്ലീം സ്ത്രീകൾക്ക് മാർഗ്ഗദർശനം നൽകി: ഡോ. രത്നാകര മല്ലമൂല

You are currently viewing സാറാ അബൂബക്കർ മുസ്ലീം സ്ത്രീകൾക്ക് മാർഗ്ഗദർശനം നൽകി: ഡോ. രത്നാകര മല്ലമൂല

കാസർകോട്: മുസ്ലീം സ്ത്രീകൾക്ക് മാർഗ്ഗദർശനം നൽകിയ എഴുത്തുകാരിയും സാമൂഹിക പരിഷ്കർത്താവുമായിരുന്നു സാറാ അബൂബക്കറെന്ന് കന്നട എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രത്നാകര മല്ലമൂല അഭിപ്രായപ്പെട്ടു. മത, ജാതി ചിന്തകൾക്കപ്പുറമുള്ള പുരാഗമന ചിന്തയായിരുന്നു അവരെ നയിച്ചത്.

പുരോഗമന കലാസാഹിത്യ സംഘം കാസറകോട് ഏരിയ കമ്മിറ്റിയും ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം നുള്ളിപ്പാടിയും ചേർന്നുള്ള സാറാ അബൂബക്കർ അനുസ്മരണം പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷനായി. രാഘവൻ ബെള്ളിപ്പാടി, രാധാകൃഷ്ണ ഉളിയത്തടുക്ക, സ്‌കാനിയ ബെദിര, ഗിരിധർ രാഘവ്, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, രവീന്ദ്രൻ പാടി, എം.എ മുംതാസ്, എരിയാൽ അബദുല്ല, അഷറഫ് അലി ചേരങ്കൈ, ഡോ.വിനോദ് കുമാർ പെരുമ്പള, അഡ്വ. പി.വി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. ബി.കെ സുകുമാരൻ സ്വാഗതവും കെ.എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.

0Shares