നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മെയ് 20ന് മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ ഹര്‍ത്താല്‍

  • Post category:local news
  • Reading time:1 min read
You are currently viewing നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മെയ് 20ന് മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ ഹര്‍ത്താല്‍

കാസർകോട്: മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മെയ് 20ന് മുഴുവന്‍ വാര്‍ഡുകളിലും രാവിലെ 9 മുതല്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തും. ക്യാമ്പയിൻ്റെ ഉദ്ഘാടനം പതിമൂന്നാം വാര്‍ഡില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വിശാന്ത നിര്‍വ്വഹിക്കും.

ഓരോ വാര്‍ഡിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി അംഗങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ – ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ആശ – അംഗന്‍വാടി വര്‍ക്കര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, യുവജന സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, സ്‌കൂള്‍ കുട്ടികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പൊതു – സ്വകാര്യ സ്ഥലങ്ങളിലെയും ജലാശയങ്ങളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യും. തുടര്‍ന്ന് വാര്‍ഡുകളെ മാലിന്യ മുക്ത വാര്‍ഡുകള്‍ ആയി പ്രഖ്യാപിക്കും.

നഗരസഭ ചെയര്‍പേഴ്സണിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ശുചിത്വ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. കൗണ്‍സിലര്‍മാര്‍, ഹരിതകര്‍മ്മ സേന, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വ്യാപാരി വ്യവസായി സമിതി – ഏകോപന സമിതി ഭാരവാഹികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷന്‍മരായ വി.ഗൗരി, പി.സുഭാഷ്, കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം, നഗരസഭ സെക്രട്ടറി കെ. മനോജ് കുമാര്‍, ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.പി ലത സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടി.അജിത് നന്ദിയും പറഞ്ഞു.

0Shares