‘എൻ്റെ തെറ്റുകള്‍ പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു’; ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങി സാനിയ മിർസ, എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു, സാനിയ പറയുന്നു

  • Post category:national / news
  • Reading time:1 min read
You are currently viewing ‘എൻ്റെ തെറ്റുകള്‍ പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു’; ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങി സാനിയ മിർസ, എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു, സാനിയ പറയുന്നു

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ആരാധകർക്ക് ഇടയിൽ എന്നും പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻ്റെ വിശേഷങ്ങൾ ആരാധകർക്ക് ഇടയില്‍ വൈറലാകാറുണ്ട്. ഷുഹൈബ് മാലിക്കുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റും ഏറെ ചർച്ചയാകാറുണ്ട്.

ഇപ്പോഴിതാ പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് യാത്ര തിരിക്കുന്ന വിവരം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചുവെന്നും ജീവിതത്തില്‍ ആരോടെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു എന്നും താരം പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

‘എൻ്റെ പ്രിയപ്പെട്ടവരോടും കൂട്ടുകാരോടും, ഹജ്ജ് എന്ന പരിശുദ്ധ കര്‍മം ചെയ്യാനുള്ള ഭാഗ്യം എനിക്കും ലഭിച്ചിരിക്കുന്നു. ഞാനും അനുഗ്രഹിക്കപ്പെട്ടവളായി മാറിയിരിക്കുന്നു. ഈ പരിവര്‍ത്തന അനുഭവത്തിലൂടെ കടന്നു പോകുമ്പോള്‍, എൻ്റെ തെറ്റുകള്‍ പൊറുത്തു തരണമെന്ന് ഞാന്‍ നിങ്ങളെല്ലാവരോടും അപേക്ഷിക്കുന്നു.

ആത്മീയ നവീകരണം തേടാനുള്ള ഈ അവസരത്തില്‍ എൻ്റെ ഹൃദയം കൃതജ്ഞതയാല്‍ നിറഞ്ഞിരിക്കുന്നു. എൻ്റെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കാനും ഈ അനുഗ്രഹീതമായ പാതയിലൂടെ എന്നെ നയിക്കാനും ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു.

ഞാന്‍ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെ ഓര്‍ക്കുക. എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചു വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’- ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ സാനിയ പറയുന്നു.

നേരത്തെ ഉംറ നിര്‍വഹിക്കാന്‍ സാനിയ കുടുംബസേമതം പുണ്യഭൂമിയിൽ എത്തിയിരുന്നു. മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി അനം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ തുടങ്ങിയവര്‍ സാനിയക്ക് ഒപ്പമുണ്ടായിരുന്നു. ഇതിൻ്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

0Shares