അഭിനയിക്കാന്‍ വന്നാല്‍ അഭിനയിച്ച് പോടെ; പൃഥ്വിരാജിനെതിരെ വ്യക്തിഹത്യയും അധിക്ഷേപവുമായി സംഘപരിവാര്‍ അനുയായികൾ; സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത്

  • Post category:entertainment
  • Reading time:1 min read
You are currently viewing അഭിനയിക്കാന്‍ വന്നാല്‍ അഭിനയിച്ച് പോടെ; പൃഥ്വിരാജിനെതിരെ വ്യക്തിഹത്യയും അധിക്ഷേപവുമായി സംഘപരിവാര്‍ അനുയായികൾ; സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ നടപ്പാക്കുന്ന ഏകപക്ഷീയ തീരുമാനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തിരിക്കുകയാണ്. ലക്ഷദ്വീപ് ജനതയുടെ സ്വസ്ഥമായ ജീവിതം തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാണ് ആവശ്യം. ലക്ഷദ്വീപിനെ പിന്തുണച്ച് നടന്‍ പൃഥ്വിരാജും രംഗത്ത് വന്നിരുന്നു.

ലക്ഷദ്വീപില്‍ നടക്കുന്ന ഭരണ പരിഷ്‌കാരങ്ങളില്‍ അവിടുത്തെ ജനങ്ങള്‍ സംതൃപ്തരല്ലെന്നാണ് അവിടെയുള്ള സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്ന് മനസിലായതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിന്‍റെ പ്രസ്താവനക്ക് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് കമന്റുകളില്‍. സംഘപരിവാര്‍ അനുയായികളാണ് വ്യക്തിഹത്യ നിറഞ്ഞ കമന്റുകള്‍ക്ക് പിന്നില്‍.

എന്തിനാടാ ഉള്ള വില കളയുന്നത്.എന്തെങ്കിലും എല്ലിന്‍ ക്ഷണം കിട്ടും എന്ന് പ്രതീക്ഷിച്ചാണോ,

നിന്റെ മൂന്നര കോടിയുടെ Lamborghini ഒക്കെ നീ ആരുടെയെങ്കിലും കയ്യില്‍ നിന്ന് അച്ഛാരം വാങ്ങിയതാണോ കേരളത്തില്‍ നിന്നിട്ട് നീ ഇത് ചെലക്കാന്‍ തുടങ്ങിയിട്ട് കുറച്ചായല്ലോ

ഇവിടെ വലിയ ഒരു സമൂഹം ശബരിമല വിഷയത്തില്‍ വേദനിച്ചപ്പോള്‍ നീ എവിടെ ആയിരിന്നു തുടങ്ങി നീളുന്നു കമന്റുകള്‍

പൃഥ്വിരാജിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. നിര്‍മ്മാതാവ് സന്തോഷ് കുരുവിള, സംവിധായകന്‍ എം.പദ്മകുമാര്‍, റിജില്‍ മാക്കുറ്റി, ഡോ.മുഹമ്മദ് അഷീല്‍, ബഷീര്‍ വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രസ്താവനക്ക് കമന്റില്‍ അഭിനന്ദനമറിയിക്കുന്നു.

0Shares