മയിലിനെ കറിവെക്കാനായി ദുബായിലേക്ക്; യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

  • Post category:news
  • Reading time:1 min read
You are currently viewing മയിലിനെ കറിവെക്കാനായി ദുബായിലേക്ക്; യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്ക് നേരെ സംഘപരിവാര്‍ അനുഭാവികളുടെ സൈബര്‍ അക്രമം.മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന ക്യാപ്ഷനാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിച്ചത്.


രാജ്യത്തിൻ്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും പറയുന്നു.

ഏതു നാട്ടില്‍ പോയാലും ഭാരതീയന്‍ ആയിരിക്കണമെന്ന ഉപദേശവുമായാണ് സൈബര്‍ ആക്രമണം.‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്.

ഫിറോസിൻ്റെ മതം ചൂണ്ടികാട്ടിയും ചിലര്‍ വിദ്വേഷ കമന്റുകളും പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അതുകൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്,’ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനര്‍ഥിയായിരുന്ന ശങ്കു ടി. ദാസ് വീഡിയോക്ക് താഴെ കമന്റ് ചെയ്തു.

ഫിറോസിനെ അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. ദേശീയ ഫലമായ മാങ്ങ ജ്യൂസടിച്ച് കുടിക്കുന്നത് രാജ്യദ്രോഹമാണോ, ദേശീയ മത്സ്യമായി അംഗീകരിച്ച അയലയെ കറിവെച്ചാല്‍ രാജ്യദ്രോഹിയാകുമോ എന്നും ചിലര്‍ ചോദിക്കുന്നു.

0Shares