പാർട്ടിയറിയാതെ നടത്തിയത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പാർട്ടിയറിയാതെ നടത്തിയത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി

ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി. കോട്ടയത്ത് ചേര്‍ന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് തീരുമാനം അറിയിച്ചത്.

സന്ദീപിനെതിരായ പരാതികള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. പാര്‍ട്ടിയുടെ പേരില്‍ സാമ്പത്തിക പിരിവ് നടത്തിയെന്ന് ഉള്‍പ്പടെയുള്ള പരാതികളാണ് സന്ദീപിനെതിരെ ഉയര്‍ന്നത്. സംസ്ഥാന വക്താവ് എന്ന നിലയില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി.

അതേസമയം, സന്ദീപ് വാര്യര്‍ ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി. സന്ദീപ് ലക്ഷ കണക്കിന് രൂപ തട്ടിച്ചെന്ന് പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളാണ് ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയത്. 20 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് സന്ദീപ് നടത്തിയതെന്നാണ് പരാതികള്‍.

0Shares