
കാസറഗോഡ്: സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളന നഗരിയായ കുണിയയിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകി എത്തി. വിപുലമായ ഒരുക്കങ്ങളാണ് കുണിയയിൽ ഒരുക്കിയിട്ടുള്ളത്. വിശാലമായ സ്റ്റേജ്, ജനലക്ഷങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന വേദിയുമണ് പ്രധാനം. ജന സുരക്ഷയുടെ ഭാഗമായി ഓരോ ഇടങ്ങളിലും കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ജില്ലാ ഭരണകൂടം കൃത്യമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി പോലീസ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സമ്മേളന നഗരിയിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് അതാത് ഇടങ്ങളിൽ പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. നിരവധി ബസുകളാണ് കാസറഗോഡ് കുണിയയെ ലക്ഷമാക്കി ഞായറാഴ്ച്ച പുലർച്ചെ മുതൽ എത്തിയത്. മറ്റു വാഹങ്ങളും നിരവധിയാണ്. കേരളത്തിന് പുറമെ കർണ്ണാടക തമിഴ് നാട് എന്നിവടങ്ങളിൽ നിന്നും സമസ്ത അനുയായികൾ സമ്മേളനത്തിനായി എത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ള സമസ്തക്കാരും വിദേശ രാജ്യങ്ങളിലുള്ള സമസ്ത അനുയായികളും സ്വന്തം നിലയിൽ സമ്മേളനം കൂടാൻ നാട്ടിലെത്തിയിട്ടുണ്ട്. ലക്ഷദീപ് അടക്കമുള്ള ദീപ് നിവാസികളും വലിയ ആവേശത്തിലാണ് സമസ്തയുടെ നൂറാം വാർഷിക മഹാ സമ്മേളനത്തെ വരവേറ്റത്.

പോലീസിൻ്റെ പൂർണ്ണ നിയന്ത്രണത്തിലാണ് സമ്മേളനം പുരോഗമിക്കുന്നത്. മുഖ്യമന്ത്രിമാർ പകടക്കും എന്നതിനാൽ വലിയ സുരക്ഷാ മുൻകരുതലും പോലീസ് സ്വീകരിച്ചിട്ടുണ്ട്. രാവിലെതന്നെ സമ്മേളന നഗരിയിൽ 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇവർക്കുള്ള നിർദേശങ്ങൾ പ്രധാന സമ്മേളന നഗരിയായ കുണിയയിൽ ഉന്നത ഉദ്യോഗസ്ഥർ നൽകിയിരുന്നു. 3000 ൽ അധികം വരുന്ന വോളന്റിയര്മാരും സ്വയം സന്നദ്ധരായി സമ്മേളന നഗരിയിലുണ്ട്. സമ്മേളനത്തിന് എത്തുന്ന ആളുകൾക്ക് പോലീസും വോളന്റിയര്മാരും ചേർന്ന് നിർദേശങ്ങൾ നൽകുന്നുണ്ട്. വാഹനങ്ങളുടെ നീണ്ട നിര തന്നെ കുണിയയിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച്ച ഉച്ചമുതൽ രൂപപ്പെട്ടു.

ആളുകളെ ഇറക്കി പാർക്കിങ് ഏരിയയിലേക്ക് നീങ്ങുന്ന നൂറുകണക്കിന് ബസുകൾ, മറ്റു നിരവതി വാഹങ്ങൾ. പെരിയാട്ടെടുക്കാം മുതൽ പെരിയ വരെ ഉച്ചയോടെത്തന്നെ സർവീസ് റോഡ് വാഹനങ്ങളാൽ നിറഞ്ഞിരുന്നു. സമ്മേളന നഗരിയിൽ ഫയർ ഫോഴ്സ് ആംബുലൻസുകളുടെ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. വൈകിട്ട് ആരംഭിച്ച സമ്മേളനം രാത്രി വൈകിയും തുടരുമെന്നാണ് കണക്കാക്കുന്നത്. 4 മണിയോടെ ത്തന്നെ സമ്മേളന നഗരി ജന ലക്ഷങ്ങളാൽ തിങ്ങി നിറഞ്ഞിരുന്നു. സന്ധ്യക്ക് മഗ്‌രിബ് നിസ്ക്കാരത്തിന് വേണ്ടിയുള്ള ബാങ്ക് വിളി അറബി നാടുകളെ ഓർമ്മിപ്പിക്കുന്നതായി. ജനലക്ഷങ്ങൾ ഒരുമിച്ച് മഗ്‌രിബ് നിസ്കരിച്ചതും പ്രധാന ആകർഷണമായി.
