ആരോഗ്യകരമായ നാളേക്ക് വേണ്ടി സുരക്ഷിതമായ ഭക്ഷണം ഇന്ന്; ലോക ഭക്ഷ്യദിനം ആചരിച്ചു

You are currently viewing ആരോഗ്യകരമായ നാളേക്ക് വേണ്ടി സുരക്ഷിതമായ ഭക്ഷണം ഇന്ന്; ലോക ഭക്ഷ്യദിനം ആചരിച്ചു

കാസർകോട്: ജനറൽ ആശുപത്രിയിൽ എ.ഡബ്ള്യു.എ.കെ.ഇ എന്ന സ്ത്രീ ശാക്തീകരണ സംഘടനയുമായി ചേർന്ന് ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ചർച്ചാ സദസ്സ് സംഘടിപ്പിച്ചു.

ഡോ.ഷമീമ തൻവീർ ‘ജിവിത ശൈലി രോഗങ്ങ’ളെ കുറിച്ചും ശ്രുതി (ഡയറ്റീഷ്യൻ, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്) ‘ആരോഗ്യകരമായ ഭക്ഷണ’ത്തെ കുറിച്ചും ക്ലാസെടുത്തു.

“ആരോഗ്യകരമായ നാളേക്ക് വേണ്ടി സുരക്ഷിതമായ ഭക്ഷണം ഇന്ന്” എന്നതാണ് ഇക്കൊല്ലത്തെ ഭക്ഷ്യ ദിനത്തിൻ്റെ പ്രമേയം.

ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്മദ്.എ ഉൽഘാടനം ചെയ്‌തു. അവാക് പ്രസിഡണ്ട് ഹലീമ മുളിയാർ അധ്യക്ഷയായി. സഹീറ ലത്തീഫ്, സകിന അക്ബർ എന്നിവർ സംസാരിച്ചു.

0Shares