
കായികരംഗത്തെ പരമോന്നത ബഹുമതിയായ ലോറിയസ് പുരസ്കാരം സച്ചിന്‍ തെന്‍ഡുൽക്കറിന് . രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള അംഗീകാരമാണ് സച്ചിന്‍ നേടിയത്.
2011ലെ ലോകകപ്പ് നേട്ടത്തെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ സച്ചിനെ തോളിലേറ്റി വാങ്കഡെ മൈതാനത്തെ വലംവെച്ച സുന്ദര നിമിഷങ്ങളാണ് ലോറിയസ് പുരസ്കാരത്തിന് അര്‍ഹമായത്. പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് സ്റ്റീവ് വോയില്‍ നിന്ന്പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സച്ചിന്‍ പറഞ്ഞു.
