രാജസ്ഥാൻ സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിൻ്റെ പദയാത്ര; മെരുക്കാനാവാതെ ഹൈക്കമാന്റും

  • Post category:national / news
  • Reading time:1 min read
You are currently viewing രാജസ്ഥാൻ സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിൻ്റെ പദയാത്ര; മെരുക്കാനാവാതെ ഹൈക്കമാന്റും

രാജസ്ഥാൻ സർക്കാരിനെതിരെ ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിൻ്റെ പദയാത്ര.സ്വന്തം പാർട്ടി നയിക്കുന്ന സർക്കാരിൻ്റെ അഴിമതിയോടുള്ള നിലപാട് തുറന്ന് കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് സച്ചിൻ പൈലറ്റ് യാത്ര തുടങ്ങിയത്.

അജ് മീർ നിന്ന് ജയ്പൂർ വരെ അഞ്ച് ദിവസം നീളുന്ന പദയാത്ര ബി. ജെ. പി നേതാക്കളുടെ അഴിമതികൾക്കെതിരെ കോൺഗ്രസ് സർക്കാർ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യമാണ് ഉയർത്തുന്നത്. ട്വിറ്ററിൽ അചഞ്ചലമായ ധൈര്യത്തോടെ പുറപ്പെടുകയാണെന്ന് കുറിച്ച ശേഷമാണ് മുൻ ഉപമുഖ്യമന്ത്രി യത്ര തുടങ്ങിയത്. സച്ചിനെതിരെ നടപടി വന്നേക്കുമെന്ന സൂചനകൾക്കിടെ ഹൈക്കമാൻഡ് യോഗം നാളെ ചേരാൻ തീരുമാനിച്ചു.

യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായെങ്കിലും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ചത്. വസുന്ധര രാജെ പരാമർശത്തിൽ ഗലോട്ടിനെതിരെ നടപടി സ്വീകരിക്കാത്ത ഹൈക്കമാൻഡ് നിലപാടിൽ പ്രതിഷേധിച്ച് കൂടിയാണ് രണ്ടും കൽപിച്ചുള്ള നീക്കം.

0Shares