ശബരിമല തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു, ബസിൽ ഉണ്ടായിരുന്നത് 64 പേർ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ശബരിമല തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു, ബസിൽ ഉണ്ടായിരുന്നത് 64 പേർ

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. നിലയ്ക്കലിന് സമീപം ഇലവുങ്കൽ നിന്ന് എരുമേലിക്ക് പോകുന്ന വഴി നാറാണംതോടിന് സമീപമാണ് അപകടമുണ്ടായത്.

പരിക്കേറ്റ തീർഥാടകരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട് മയിലാടുതുറ സ്വദേശികളായ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്.

ചൊവാഴ്‌ച ഉച്ചയ്ക്ക് ഒന്നേകാലിനാണ് അപകടം. ഒമ്പത് കുട്ടികൾ ഉൾപ്പടെ 62 തീർഥാടകരാണ് ബസിലുണ്ടായിരുന്നതെന്ന് ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ പറഞ്ഞു. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സമീപത്തുണ്ടായിരുന്ന പൊലീസും ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബസ് വളവ് തിരിഞ്ഞു വരുമ്പോഴായിരുന്നു അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് തിരികെ പോകുകയായിരുന്നു സംഘം.

0Shares