
ഉക്രെയ്‌ൻ്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസ് പിടിക്കാന്‍ 2000 ടാങ്കുകള്‍ സജ്ജമാക്കി റഷ്യ. 700 യുദ്ധവിമാനങ്ങളും പ്രസിഡന്റ് പുടിൻ്റെ നിര്‍ദേശപ്രകാരം സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം സൈനികരാവും ‘സീറോ ഡേ അസോള്‍ട്ട് പ്ലാന്‍’ എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തിൻ്റെ ഭാഗമാവുക.
അധിനിവേശത്തിൻ്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്താനൊരുങ്ങുന്ന വമ്പന്‍ നീക്കത്തിനായി വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും റഷ്യന്‍ സൈന്യം സമാഹരിച്ചു കഴിഞ്ഞെന്നും ഉക്രെയ്ന്‍ വ്യക്തമാക്കുന്നു. 3950 കവചിത വാഹനങ്ങള്‍, 400 ഫൈറ്റര്‍ ജെറ്റുകള്‍, 300 ഹെലികോപ്റ്റര്‍ എന്നിവ പടയിലുണ്ട്. 2700 പീരങ്കികളും 800 റോക്കറ്റ് ലോഞ്ചറുകളും റഷ്യ ആക്രമണത്തിനുപയോഗിക്കും. അടുത്ത 10 ദിവസത്തിനകം ഈ സന്നാഹങ്ങള്‍ വെച്ച് റഷ്യ ഡോണ്‍ബാസിലേക്ക് മുന്നേറുമെന്ന് ഉക്രെയ്ന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 24 നാണ് ഉക്രെയ്ന്‍ അധിനിവേശത്തിൻ്റെ ഒന്നാം വാര്‍ഷികം. ആക്രമണത്തിന് മുന്നോടിയായി റഷ്യ ഉക്രെയ്്നില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാ്‌നമായ കീവിലും ഖാര്‍കീവിലും മിസൈലുകള്‍ പതിച്ചു. ആണവ നിലയം സ്ഥിതി ചെയ്യുന്ന സപോറിസാസിയയില്‍ 17 മിസൈലുകളാണ് വീണത്. വൈദ്യുത ഗ്രിഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മിക്ക നഗരങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട് .
