
നോബൽ സമ്മാന ജേതാവായ മനുഷ്യാവകാശ പ്രവർത്തകനോട് പുരസ്‌കാരം തിരികെ നൽകാൻ റഷ്യ ആവശ്യപ്പെട്ടു. ബെലറൂസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന “മെമ്മോറിയൽ” എന്ന പൗരാവകാശ സംഘടനയുടെ മേധാവിയായ യാൻ രാഷിൻസ്കിയോടാണ് റഷ്യ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് ഗവണ്മെന്റിൻ്റെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദത്തെക്കുറിച്ച് യാൻ രാഷിൻസ്കി വെളിപ്പെടുത്തിയത്. പുരസ്‌കാരം നിരസിക്കാനുദ്ദേശിക്കുന്നില്ല എന്നും യാൻ രാഷിൻസ്കി അഭിമുഖത്തിൽ വ്യക്തമാക്കി.

റഷ്യയിൽ ഏറെക്കാലമായി സജീവമായി പ്രവർത്തിച്ചു പോരുന്ന “മെമ്മോറിയൽ” എന്ന എൻ.ജി.ഒക്ക് കഴിഞ്ഞ വർഷം ഗവണ്മെന്റ് വിലക്കേർപ്പെടുത്തിയിരുന്നു.
